വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുക: പേരാമ്പ്ര വെങ്ങപ്പറ്റ സ്‌കൂളില്‍ വായനദിനാചരണവും സ്‌കൂള്‍ തല ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു


വെങ്ങപ്പറ്റ: വായനാദിനാചരണ പരിപാടികളുടെ ഭാഗമായി വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വായന മാസാചരണത്തിന്റെയും സ്‌കൂള്‍ തല ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരന്‍ മോഹനന്‍ ചേനോളി നിര്‍വ്വഹിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച് പ്രശ്‌നോത്തരി മത്സരം, പുസ്തക പ്രദര്‍ശനം എന്നിവ സ്‌കൂളില്‍ സംഘടിപ്പിക്കും.

പി.ടി എ പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനാധ്യാപകന്‍ യൂസഫ് നടുവണ്ണൂര്‍ സ്വാഗതവും വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെ കണ്‍വീനര്‍ ലിഷ നന്ദിയും രേഖപ്പെടുത്തി. എസ്. എം.സി ചെയര്‍മാന്‍ സന്തോഷ്, നിജീഷ് മണിയൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വി.ടി മുരളി രചിച്ച ‘പേറ്റിച്ചി’ എന്ന നോവല്‍, എഴുത്തുകാരനില്‍ നിന്നും സ്‌കൂള്‍ കണ്‍വീനര്‍ ലിഷ ഏറ്റുവാങ്ങി. കുട്ടികള്‍ രചിച്ച കവിതകളുടെ ആലാപനവും നടത്തി.