പേരാമ്പ്ര താലൂക്ക് ആശുപത്രി ഒ.പി. ടിക്കറ്റ് വര്‍ധനവ്; ഡിവൈഎഫ്‌ഐ ഇടപെടലിനെ തുടര്‍ന്ന് നടപടി നിര്‍ത്തിവെച്ചു; പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി ഒ.പി. ടിക്കറ്റ് വര്‍ധനവിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐയുടെ ഇടപെടലിനെ തുടര്‍ന്ന് വര്‍ധനവ് നിര്‍ത്തിവെക്കുകയും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും വരെ വര്‍ധനവ് നടപ്പിലാക്കില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് എം.എം. ജിജേഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.സി. സജി ദാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനില്‍രാജ്, അഖിലേഷ് കെ.പി, നിധിന്‍ ടി.പി. എന്നിവര്‍ പങ്കെടുത്തു.