ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ മുന്നിട്ടിറങ്ങി പേരാമ്പ്ര പോലീസ്; വിവിധ സ്ഥലങ്ങളിൽ നാർക്കോട്ടിക് റെയ്ഡ്, കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്


പേരാമ്പ്ര: ലഹരി വിൽപ്പനയ്‌ക്കെതിരെ പേരാമ്പ്രയിൽ കർശന പരിശോധന നടത്തി പോലീസ്. പേരാമ്പ്രയിലെ ഒന്നാംമൈൽസ്, പാണ്ടിക്കാട്, കോടേരിച്ചാൽ, പുറ്റംപൊയിൽ, പൈതോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പേരാമ്പ്ര പോലീസ് നാർക്കോട്ടിക് റെയ്ഡ് നടത്തിയത്.

സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കഞ്ചാവും മറ്റ് രാസ ലഹരികളും മണത്തുകണ്ടുപിടിക്കാൻ കഴിവുള്ള പ്രിൻസ് എന്ന പോലീസ് നായ പങ്കെടുത്തു. സി.പി.ഓ മാരായ ബിനീഷൻ, ജ്യോതേഷ്, പ്രതീഷ്, വുമൺ സി.പി.ഓ ഷാനി തുടങ്ങിയവരാണ് റെയ്ഡ്ൽ പങ്കെടുത്തത്.

പേരാമ്പ്ര പരിധിയിൽ വരും ദിവസങ്ങളിൽ ലഹരിക്കെതിരെ ശക്തമായ റെയ്ഡും നടപടികളും എടുക്കുമെന്ന് പേരാമ്പ്ര ഇൻസ്‌പെക്ടർ ജംഷീദ് പറഞ്ഞു.