ദുരിതാശ്വാസ ക്യാമ്പിലെ നരേന്ദ്ര ദേവ് കോളനി നിവാസികള്‍ക്ക് ആശ്വാസമായി പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സന്ദര്‍ശനം
മുതുകാട്: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് നരേന്ദ്ര ദേവ് ആദിവാസി കോളനിയിലെ ദുരിതാശ്വാസ ക്യാംമ്പ് പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ കൂടെയുണ്ടായിരുന്നു.
നരേന്ദ്ര ദേവ് ആദിവാസി കോളനി ഉള്‍പ്പെടുന്ന മേഖലയിലെ അപകട സാധ്യത മുന്‍നിര്‍ത്തിയാണ് നരേന്ദ്ര ദേവ് അങ്കണവാടിയിലെ ക്യാമ്പ് ആരംഭിച്ചത്. 23 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ കുടുംബങ്ങളെ ഇവിടേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിരുന്നു.