മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങളുമായി പേരാമ്പ്ര കുന്നരംവെള്ളി വനിതാ മുസ്ലീംലീഗ്


പേരാമ്പ്ര: എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്ക് പേരാമ്പ്ര കുന്നരംവെള്ളി വനിതാ മുസ്ലീംലീഗ് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസിസ് ഉദ്ഘാടനം നിര്‍വഹിച്ചു.


എം.ബി.ബി.ബി,എസ്, പാസ്സായ ഫസീഹക്കും എസ്. ഐ സെലക്ഷന്‍ കിട്ടിയ ഷാരോണിനും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി അഡ്മിഷന്‍ നേടിയ ബാസിം ബഷീറിനും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

സി.കെ ഷമീമ അദ്ധ്യക്ഷത വഹിച്ചു. കെ.അബ്ദുല്‍ മജീദ്, വി.കെ ഇസ്മായില്‍, വി.കെ റുബീനജലീല്‍, ബഷീര്‍ കേളോത്ത്, റസാഖ്, ജിഷി, കെ കെ ഷംന, സജ്ന പാലോളി, ബുഷറ കുന്നരംവെള്ളി, റീജത്ത്, കെ.സാഹിദ തുടങ്ങിയവര്‍ സംസാരിച്ചു.