പേരാമ്പ്ര ഗവ. യു.പി സ്‌കൂളിന് മൈക്ക് സെറ്റ് അനുവദിച്ച് പഞ്ചായത്ത്; ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്‌കൂളിന് മൈക്ക് സെറ്റ് കൈമാറി


പേരാമ്പ്ര: പേരാമ്പ്ര ഗവ. യു.പി സ്‌കൂളിന് മൈക്ക് സെറ്റ് നല്‍കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്. സ്‌കൂളിനായി അനുവദിച്ച മൈക്ക് സെറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് കൈമാറി.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ, വാര്‍ഡ് മെമ്പര്‍ കെ.കെ. അമ്പിളി, എം.പി.ടി.എ ചെയര്‍ പേഴ്‌സണ്‍ രിഘ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പിടിഎ പ്രസിഡന്റ് പി.സി. സജിദാസ് അധ്യക്ഷനായി. ഹെഡ് മാസ്റ്റര്‍ കെ.പി. രാജന്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ബാബു നന്ദി പറഞ്ഞു.