ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പശുവിന് പുതുജീവന്‍ നല്‍കി പേരാമ്പ്ര അഗ്നിരക്ഷാ സേന
പേരാമ്പ്ര: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ഒരുമാസം പ്രായമായ പശുക്കുട്ടിയ്ക്ക് പുനര്‍ ജീവന്‍ നല്‍കി പേരാമ്പ്ര അഗ്നിരക്ഷാ സേന. കൂട്ടാലിട തൃക്കുറ്റിശ്ശേരിയില്‍ ഇട്രോംപൊയില്‍ വിജീഷിന്റെ പശുവിനെയാണ് അഗ്നി സേന രക്ഷപ്പെടുത്തിയത്.
45 അടി താഴ്ചയുളള കിണറിന് ആള്‍മറയോ വേലിയോ ഉണ്ടായിരുന്നില്ല.പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീവന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസ്സര്‍ വി.വിനീതാണ് കിണറ്റില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസ്സര്‍മാരായ പി.ആര്‍ സത്യനാഥ്, പി ആര്‍ സോജു, സനല്‍രാജ് ഹോംഗാര്‍ഡ് പി സി അനീഷ്‌കുമാര്‍ നാട്ടുകാരനും കെ.എസ്.ഇ.ബി ജീവനക്കാരനുമായ കുടപ്പുറത്ത് ജയരാജന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി .