പേരാമ്പ്ര ചെറുവണ്ണൂരില്‍ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം; 250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി


പേരാമ്പ്ര: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചെറുവണ്ണൂരിലെ പവിത്രം എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. 250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി. ഇന്നലെ രാത്രി 11 മണിയ്ക്കും ഇന്ന് പുലർച്ചയ്ക്കുമിടയിലാണ് സംഭവം.

ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഭിത്തി തുരന്നാണ് ജ്വല്ലറിയില്‍ മോഷണം നടത്തിയത് . ചെറുവണ്ണൂര്‍ സ്വദേശിയായ വിനോദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.