പേരാമ്പ്ര ചേനോളി കണ്ണമ്പത്ത് പാറ കരിയാത്തൻ ക്ഷേത്രോത്സവം 28ന് കൊടിയേറും


പേരാമ്പ്ര: ചേനോളി കണ്ണമ്പത്ത് പാറ കരിയാത്തൻ ക്ഷേത്രത്തിൽ തിറയുത്സവം 28ന് രാവിലെ കൊടിയേറും. മാർച്ച് നാലുമുതൽ ഏഴുവരെയാണ് പ്രധാന ആഘോഷം.

നാലിന് ശുദ്ധികലശം, ഉമാമഹേശ്വരപൂജ, സർപ്പബലി, തിരിവെച്ച് തൊഴൽ, ഭഗവതിസേവ, ഗുരുതിപൂജ എന്നിവയും അഞ്ചിന് നാളികേരസമർപ്പണം, കലശമാടൽ ലക്ഷ്മീനാരായണപൂജ, മൃത്യുഞ്ജയഹോമം, ചുറ്റുവിളക്ക് എന്നിവയും ഉണ്ടാകും.

ആറിന് നാളികേരസമർപ്പണം, ഇളനീർക്കുലമുറി, പ്രസാദ ഊട്ട്, ദേവീ-ദേവന്മാരുടെ പ്രതീകാത്മക ഗ്രാമപ്രദക്ഷിണം, താലപ്പൊലി, ഇളനീർക്കുല സമർപ്പണം, ദീപാരാധന, വെള്ളാട്ട്, കരിമ്പാല പൂജ എന്നിവയുണ്ടാകും.

Description: Perambra Chenoli Kannampath Para Kariyathan Temple Festival