പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പൊരുക്കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്; സര്‍വകാലാശാലകളില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. 2022 – 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അന്തര്‍ ദേശീയ – ദേശീയ സര്‍വകാലാശാലകളില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച് 2022 – 23 അദ്ധ്യയന വര്‍ഷത്തില്‍ പഠനം നടത്തുന്ന പട്ടിക ജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നാണ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നത്.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയതാണെന്ന സ്ഥാപന മേധാവികളുടെ സാക്ഷ്യ പത്രം , ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ സഹിതം 2022 ഡിസംബര്‍ 15 നകം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി 0496 29 31 661 എന്ന ഓഫീസ് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. അതാത് ഗ്രാമ പഞ്ചായത്തുകളിലെ എസ്.സി പ്രമോട്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതാണ്.