ചെങ്കടലായി പേരാമ്പ്ര; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം (ചിത്രങ്ങള്‍ കാണാം)
പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം. ചുവപ്പ് വളണ്ടിയര്‍മാരും, മണ്ഡലം നേതാക്കളും ചേര്‍ന്ന് പേരാമ്പ്രയില്‍ ഹൃദയമായി സ്വീകരിച്ചു. സ്വീകരണത്തിന്റെ ഭാഗമായി പേരാമ്പ്ര ചുവപ്പ് സാഗരമായി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എങ്ങും കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കാരം തീര്‍ത്തു.
എണ്ണൂറിലധികം ബോര്‍ഡുകള്‍, 17 ആര്‍ച്ച് ഗെയിറ്റുകള്‍, പ്രത്യേക സപ്ലിമെന്റ്, വൈദ്യുതി ദീപങ്ങള്‍ എന്നിവയും ഒരുക്കിയിരുന്നു. ജാഥയെ ബാന്റ് വാദ്യം, ശിങ്കാരി മേളം, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവരുടെ അകമ്പടിയോടെ പേരാമ്പ്രയില്‍ സ്വാഗതസംഗം ഭാരവാഹികള്‍ സ്വീകരിച്ചു. സ്വീകരണ പരിപാടിയില്‍ എ.കെ. ഗോവിന്ദന്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ. കുഞ്ഞമ്മദ്, സംഘടന സമിതി കണ്‍വീനര്‍ എസ്.കെ. സജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ജാഥ മാനേജര്‍ പി.കെ. ബിജു, ജാഥാ അംഗങ്ങള്‍ സി.എസ് സുജാത, എം. സ്വരാജ്, ജയ്ക് സി. തോമസ്, കെ. .ടി ജലീല്‍, ജില്ലാ കമ്മിറ്റി അംഗം എ.കെ. ബാലന്‍ എന്നിവര്‍ ജാഥയോടൊപ്പം അണിനിരന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗ്ഗീയതക്കുമെതിരെയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ജനകീയ പ്രതിരോധ ജാഥ നയിക്കുന്നത്. കാസര്‍കോഡ് നിന്ന് ആരംഭിച്ച ജാഥ കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും.