‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’; ഡി.വൈ.എഫ്.ഐയുടെ ഫ്രീഡം സ്ട്രീറ്റ് മുദ്രാവാക്യം ഏറ്റെടുത്ത് പേരാമ്പ്രയും: പ്രചരണജാഥയ്ക്ക് ആവേശോജ്ജ്വല സ്വീകരണം
പേരാമ്പ്ര: ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥമുള്ള ജാഥയ്ക്ക് പേരാമ്പ്രയില്‍ ആവേശോജ്ജ്വല സ്വീകരണം. നാലുമണിയോടെയാണ് ജാഥ പേരാമ്പ്രയിലെത്തിയത്. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും മഴയെ അവഗണിച്ച് നിരവധിയാളുകളാണ് പേരാമ്പ്രയിലെത്തിയത്.
എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തിലാണ് ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് വി വസീഫ് ആണ് വടക്കന്‍ മേഖലയിലെ ജാഥ നയിക്കുന്നത്.
പേരാമ്പ്രയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ജാഥ ക്യാപ്റ്റന്‍ വി.വസീഫ്, എം.വിജിന്‍ എം.എല്‍.എ, വി.കെ.പ്രമോദ്, എം.എം.വിജേഷ്, വി.കെ.അമര്‍ഷാഹി, എസ്.കെ.സജീഷ് എന്നിവര്‍ സംസാരിച്ചു.