‘തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തല്‍’; കടുത്ത വേനലില്‍ ദാഹജലമേകി ആശ്വാസം പകര്‍ന്ന് പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം


ചെറുവണ്ണൂര്‍: കടുത്ത വേനലില്‍ ദാഹജലമേകാനും ആശ്വാസം പകരാനുമായി പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം തണ്ണീര്‍ പന്തല്‍ ഒരുക്കി. കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ‘തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തല്‍’ പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനം.

പന്നിമുക്കില്‍ ഒരുക്കിയ തണ്ണീര്‍ പന്തല്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി. ഷൈജ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.പി. ഇന്ദിര പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.പി. പ്രവിത, പി. മോനിഷ, എ. ബാലകൃഷ്ണന്‍, സംഘം ഡയറക്ടര്‍മാരായ ഷീബ കുന്നത്ത്, സി.എം. ശ്രീകല, കെ.കെ. ബാലകൃഷ്ണന്‍, കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.