സ്‌കൂള്‍ തലത്തില്‍ ഇവര്‍ അറബിയില്‍ നമ്പര്‍വണ്‍; പേരാമ്പ്ര ഉപജില്ലാതല അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു


പേരാമ്പ്ര: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അറബിക് ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി പേരാമ്പ്ര ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു.

പേരാമ്പ്ര ബോക്ക് റിസോഴ്‌സ് സെന്ററില്‍ വെച്ച് നടന്ന പരിപാടി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. എം.ടി മുനീര്‍ അധ്യക്ഷനായിരുന്നു.

കെ.കെ മുഹമ്മദലി, കെ.പി ഷമീര്‍, കെ ബഷീര്‍, യു.എസ് ഷബീര്‍, പി.പി മുഹമ്മദലി, ടി ആസിഫ്, കെ.എം നജീബ്, സി.കെ ജറീഷ്, കെ.പി മുഹമ്മദ് റാഫി, ടി സൗദ, പി.കെ ഷമീമ, സി.കെ ഹസീന, എം റസാഖ്, കെ സല്‍മ തുടങ്ങയവര്‍ സംസാരിച്ചു.

ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്നും സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച എണ്‍പതോാളം വിദ്യാര്‍ഥികള്‍ ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തു.