ഒരു വട്ടം കൂടി, ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ ഒത്തു ചേരാം; പേരാമ്പ്ര യു.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം


പേരാമ്പ്ര: പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനും. നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങള്‍ തിരികെപ്പിടിക്കാനും ഒത്തുചേരാം. പേരാമ്പ്ര യു.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു.

ജനുവരി 25ന് വൈകുന്നേരം 5മണിയ്ക്ക് സ്‌കൂള്‍ ഹാളിലാണ് പരിപാടി. സ്‌കൂളില്‍ ഇതുവരെ പഠിച്ച എല്ലാ ബാച്ചുകള്‍ക്കും ഒരുമിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്.

ഇന്നലെകളില്‍ സ്‌കൂളിന്റെ ഇടനാഴികളിലൂടെ കടന്നുപോയവരെ തിരിച്ചു വരവേല്‍ക്കാന്‍ സ്‌കൂള്‍ ഒരുങ്ങിക്കഴിഞ്ഞു. ഒത്തുചേരാനും ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനും നിങ്ങള്‍ക്കുമെത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9074901067, 9349094864 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

summary: perambra up school organizes alumni reunion