‘വിട പറയാം ലഹരിയോട് അണിചേരാം സാമൂഹ്യ ശുചിത്വത്തോട്’; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി ഹരിതകര്‍മ സേന


പേരാമ്പ്ര: ഹരിത സംഗമത്തോടനുബന്ധിച്ച് പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഹരിത സേനാംഗങ്ങൾ താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനം നടത്തി. ‘വിട പറയാം ലഹരിയോട് അണിചേരാം സാമൂഹ്യ ശുചിത്വത്തോട് ‘ എന്ന മുദ്രാവാക്യമുയർത്തി നവംബര്‍ ഇരുപത്തിയഞ്ചിന് പേരാമ്പ്രയിൽ സംഘടിപ്പിക്കുന്ന ഹരിത സംഗമത്തോടനുബന്ധിച്ചാണ് ഹരിത സേനാംഗങ്ങൾ താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉൽഘാടനം ചെയ്തു.

നൂറ്റിമുപ്പത് ഹരിത സേനാംഗങ്ങളാണ് അശുപത്രി ശുചീകരണത്തില്‍ പങ്കെടുത്തത്. ഹരിത കർമ സേനാംഗങ്ങൾക്കൊപ്പം ഹെഡ് നഴ്സ്സ് ലിസമ്മ അബ്രഹാം, പി.ആർ.ഒ എന്‍.കെ.സിനില, എച്ച്ഐമാരായ അസ്സീസ്സ്,ശരത് എന്നിവരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.

ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഷൈനി.വി.പി സ്വാഗതം പറഞ്ഞു. ഡോ.കെ.ഗോപാലകൃഷ്ണൻ, കൂത്താളി പഞ്ചായത്ത് മെമ്പർ കെ.പി.സജീഷ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ |കെ.പി രാധാകൃഷ്ണൻ ഹെൽത്ത് സൂപ്പർവൈസർ വി.വി.മനോജ് കുമാർ എന്നിവർ ആശംസകൾ നേർന്നു.