പേരാമ്പ്ര ഉപജില്ലാ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു


കൂരാച്ചുണ്ട്: അടുത്ത മാസം കൂരാച്ചുണ്ടില്‍ വച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, സ്‌കൂള്‍ മാനേജര്‍ ഫാ.വിന്‍സെന്റ് കണ്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന് പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയകൊടിക്ക് നല്‍കി പ്രകാശനം ചെയ്തു.

വിത്സണ്‍ പാത്തിച്ചാലില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ ഒ.കെ. അമ്മദ്, സിമിലി ബിജു, ഡാര്‍ളി അബ്രാഹം, കണ്‍വീനര്‍ കെ.കെ.രാജന്‍, പ്രിന്‍സിപ്പല്‍ ലൗലി സെബാസ്റ്റ്യന്‍, പ്രധാനാധ്യാപകരായ ജേക്കബ്കോച്ചേരി, ബിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

കക്കയം സ്വദേശി സാന്‍ജോ സണ്ണിയാണ് കലോത്സവത്തിന്റെ ലോഗോ രൂപകല്‍പന ചെയ്തത്.