പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കായികമേള; നവംബര്‍ 3 മുതല്‍ ചക്കിട്ടപാറയില്‍, വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു


പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല സ്‌കൂള്‍തല കായികമേള നവംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ചക്കിട്ടപാറയില്‍ വെച്ച് നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രധാന അധ്യാപകര്‍ വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, പി.ടി.എ പ്രസിഡന്റ് സി.ഡി ജോബി, പി.ടി.എ വൈസ് പ്രസിഡന്റ് ബെന്നി ജോര്‍ജ് മാളിയേക്കല്‍, കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പി ജോസ്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബിനു ഡി. എടയന്ത്രത്ത് എന്നിവര്‍ സംസാരിച്ചു.

മേളയുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.

summary: perambra sub-district school level sports meet will be held at chakkittappara