എല്‍.പി, യു.പി വിഭാഗങ്ങളില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍; പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തെ പോയിന്റ് നില ഇങ്ങനെ; വിശദമായി അറിയാം
പേരാമ്പ്ര: ഉപജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തെ പോയിന്റ് നില പുറത്ത് വന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി സ്‌കൂളുകള്‍. എല്‍.പി ജനറല്‍ വിഭാഗത്തിലും യു.പി ജനറല്‍ വിഭാഗത്തിലും പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഒന്നാമതെത്തിയപ്പോള്‍ ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍ മുന്നിട്ടു നില്‍ക്കുകയാണ്. കലോത്സവത്തിന്റെ അവസാന ദിനമായ നാളെ മാത്രമേ അന്തിമ ഫലം പുറത്ത് വരൂ.
എല്‍.പി ജനറല്‍ വിഭാഗത്തില്‍ 45 പോയിന്റുകളോടെയാണ് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒമ്പത് എ ഗ്രേഡുകളോടെയാണ് സ്‌കൂളിന്റെ മുന്നേറ്റം. യു.പി ജനറല്‍ വിഭാഗത്തില്‍ 55 പോയിന്റ് നേടിയാണ് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ കുതിപ്പ് തുടരുന്നത്. പതിനൊന്ന് എ ഗ്രേഡുകളാണ് ഈ വിഭാഗത്തില്‍ സ്‌കൂള്‍ നേടിയത്.
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളാണ് മുന്നിട്ട് നില്‍ക്കുന്നത്. 100 പോയിന്റോടെയാണ് സ്‌കൂളിന്റെ നേട്ടം. 20 എ ഗ്രേഡുകളാണ് ജി.എച്ച്.എസ്.എസ് നടുവണ്ണൂരിന്റെ നേട്ടം.
ഹയര്‍ സെക്കന്ററി ജനറല്‍ വിഭാഗത്തില്‍ നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാകയാട് ആണ് ഒന്നാമതുള്ളത്. 89 പോയിന്റുള്ള സ്‌കൂളിന് 16 എ ഗ്രേഡുകളാണ് ഉള്ളത്.
ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സ്‌കൂളുകള്‍ താഴെ (സ്‌കൂളിന്റെ പേര് – പോയിന്റ് എന്ന ക്രമത്തില്‍)
എല്‍.പി ജനറല്‍
- സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, പേരാമ്പ്ര – 45
- ജി.യു.പി.എസ് തൃക്കുറ്റിശ്ശേരി – 41
- എ.യു.പി.എസ് വെള്ളിയൂര്‍ – 40
- ജി.യു.പി.എസ് പേരാമ്പ്ര – 36
- കായണ്ണ ജി.യു.പി.എസ് – 32
യു.പി ജനറല്‍
- സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, പേരാമ്പ്ര – 55
- വാല്യക്കോട് എ.യു.പി.എസ് – 45
- കൂത്താളി എ.യു.പി.എസ് – 44
- എ.യു.പി.എസ് പേരാമ്പ്ര – 41
- ജി.യു.പി.എസ് തൃക്കുറ്റിശ്ശേരി – 40
ഹൈസ്‌കൂള്‍ ജനറല്‍
- ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍ – 100
- നൊച്ചാട് എച്ച്.എസ്.എസ് – 87
- പേരാമ്പ്ര എച്ച്.എസ്.എസ് – 77
- എന്‍.എന്‍.കക്കാട് സ്മാരക ജി.എച്ച്.എസ്.എസ് അവിടനല്ലൂര്‍ – 65
- സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, പേരാമ്പ്ര – 65
ഹയര്‍ സെക്കന്ററി ജനറല്‍
- നടുവണ്ണൂര്‍ എച്ച്.എസ്.എസ് വാകയാട് – 89
- നൊച്ചാട് എച്ച്.എസ്.എസ് – 76
- പേരാമ്പ്ര എച്ച്.എസ്.എസ് – 74
- സെന്റ് തോമസ് എച്ച്.എസ്.എസ് കൂരാച്ചുണ്ട് – 67
- എന്‍.എന്‍.കക്കാട് സ്മാരക ജി.എച്ച്.എസ്.എസ് അവിടനല്ലൂര്‍ – 64
എല്‍.പി അറബിക്
- ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍ – 40
- എ.യു.പി.എസ് വെള്ളിയൂര്‍ – 40
- നരയംകുളം എ.യു.പി.എസ് – 38
- പേരാമ്പ്ര വെസ്റ്റ് എ.യു.പി.എസ് – 38
- സെന്റ് തോമസ് യു.പി.എസ് കൂരാച്ചുണ്ട് – 37
യു.പി അറബിക്
- എ.യു.പി.എസ് വെള്ളിയൂര്‍ – 55
- കോട്ടൂര്‍ എ.യു.പി.എസ് – 49
- ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍ – 46
- പൂനത്ത് നെല്ലിശ്ശേരി എ.യു.പി.എസ് – 45
- എ.യു.പി.എസ് കാവുന്തറ – 45
ഹൈസ്‌കൂള്‍ അറബിക്
- നൊച്ചാട് എച്ച്.എസ്.എസ് – 73
- ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍ – 71
- പേരാമ്പ്ര എച്ച്.എസ്.എസ് – 65
- കൂത്താളി വി.എച്ച്.എസ്.എസ് – 59
- എന്‍.എന്‍.കക്കാട് സ്മാരക ജി.എച്ച്.എസ്.എസ് അവിടനല്ലൂര്‍ – 34
യു.പി സംസ്‌കൃതം
- വാകയാട് എ.യു.പി.എസ് – 68
- വാല്യക്കോട് എ.യു.പി.എസ് – 64
- എ.യു.പി.എസ് പേരാമ്പ്ര – 60
- ജി.യു.പി.എസ് തൃക്കുറ്റിശ്ശേരി – 55
- കോട്ടൂര്‍ എ.യു.പി.എസ് – 52
ഹൈസ്‌കൂള്‍ സംസ്‌കൃതം
- ജി.എച്ച്.എസ്.എസ് കായണ്ണ – 56
- പേരാമ്പ്ര എച്ച്.എസ്.എസ് – 54
- നടുവണ്ണൂര്‍ എച്ച്.എസ്.എസ് വാകയാട് – 49
- ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍ – 49
- നൊച്ചാട് എച്ച്.എസ്.എസ് – 46