കലാമേളയെ വരവേല്‍ക്കാനൊരുങ്ങി കൂരാച്ചുണ്ട്; പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് നവംബര്‍ ഏഴിന് തിരിതെളിയും


കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാകലോത്സവം തിങ്കളാഴ്ചമുതല്‍ കൂരാച്ചുണ്ടില്‍ തുടങ്ങും. നാലുദിവസങ്ങളിലായി 83 സ്‌കൂളുകളിലെ 5000 ത്തില്‍പരം മത്സരാര്‍ഥികളാണ് പരിപാടിയില്‍ മാറ്റുരയ്ക്കുക. പത്തുവേദികളാണ് മത്സരങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലിന് വിളംബരജാഥ നടക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും.

ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപനച്ചടങ്ങ് സച്ചിന്‍ദേവ് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയാകും.

സ്വാഗതസംഘം ചെയര്‍മാന്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജനറല്‍ കണ്‍വീനര്‍ കൂരാച്ചുണ്ട് സെയ്ന്റ് തോമസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൗലി സെബാസ്റ്റ്യന്‍, എ.ഇ.ഒ. ലത്തീഫ് കരയത്തൊടി, പി. രാമചന്ദ്രന്‍, കെ. സജീഷ്, പബ്ലിസിറ്റി കണ്‍വീനര്‍ കല്ലാനോട് സെയ്ന്റ് മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെസ്ലി ജോണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് അറിയിച്ചു.

summary: perambra sub district arts festival will begin on November 7