താളമേളങ്ങളുമായി പേരാമ്പ്ര സബ്ജില്ലാ സ്‌കൂള്‍ കലോത്സവം: കൂരാച്ചുണ്ടില്‍ വിളംബര ജാഥ നടത്തി, ഔദ്യോഗിക ഉദ്ഘാടനം ഇന്ന്


കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് കൂരാച്ചുണ്ടില്‍ വിളംബര ജാഥ നടത്തി. ഇന്നലെ വൈകുന്നേരം നാലിന് നടന്ന വിളംബര ജാഥയില്‍ നിരവധിപേര്‍ അണിനിരന്നു.

പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, ജനറല്‍ കണ്‍വീനര്‍ ലൗലി സെബാസ്റ്റ്യന്‍, എഇഒ ലത്തീഫ് കരയത്തൊടി, പബ്ലിസിറ്റി കണ്‍വീനര്‍ ജെസ്ലി ജോണ്‍, കെ. സജീഷ്, പി. രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന, പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ ഒ.കെ. അമ്മദ്, സിമിലി ബിജു, ഡാര്‍ളി അബ്രാഹം, അംഗങ്ങളായ വിന്‍സി തോമസ്, വില്‍സണ്‍ പാത്തിച്ചാലില്‍, വിജയന്‍ കിഴക്കയില്‍മീത്തല്‍, സണ്ണി പുതിയകുന്നേല്‍ എന്നിവരും കലോത്സവത്തിന്റെ വിവിധ കമ്മിറ്റി ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാലുദിവസങ്ങളിലായി 83 സ്‌കൂളുകളിലെ 5000 ത്തില്‍പരം മത്സരാര്‍ഥികളാണ് പരിപാടിയില്‍ മാറ്റുരയ്ക്കുക. പത്തുവേദികളാണ് മത്സരങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് എം.കെ. രാഘവന്‍ എം.പി നിര്‍വ്വഹിക്കും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയാകും.

വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപനച്ചടങ്ങ് സച്ചിന്‍ദേവ് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയാകും.

പേരാമ്പ്രയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധിവിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

summary:perambra sub district arts festival official inauguration today