പേരാമ്പ്ര റോട്ടറി ക്ലബിനെ ഇനി ഇവര്‍ നയിക്കും; പുതിയ സാരഥികള്‍ സ്ഥാനമേറ്റു


പേരാമ്പ്ര: പേരാമ്പ്ര റോട്ടറിയുടെ 2023- 24 വർഷത്തെ സാരഥികൾ സ്ഥാനമേറ്റു. ഇന്നലെ പേരാമ്പ്ര ജെകെ പാർക്ക് റെസിഡൻസിയിൽ നടന്ന ചടങ്ങിൽ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ സുധീഷ് എൻ പി, സെക്രട്ടറിയായി റൊട്ടേറിയൻ സി.സി. രജീഷ്‌, ട്രഷറർ ആയി അഭിലാഷ് എന്നിവർ സ്ഥാനമേറ്റു.

ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് മേജർ ഡോണർ റോട്ടറിയൻ ഡോക്ടർ സന്തോഷ് ശ്രീധർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൊട്ടേറിയൻ ശശിധരൻ വി.പി സ്വാഗതം പറഞ്ഞു.

റോട്ടറിയൻ രാജബാലൻ അദ്ധ്യക്ഷനായ ചടങ്ങില്‍ റൊട്ടേറിയൻ സിസി രജീഷ് നന്ദിപറഞ്ഞു. ഡി സി റൊട്ടേറിയൻ അനിൽ, ഡിഡിസി റൊട്ടേറിയൻ അരവിന്ദാക്ഷൻ എ ജി, റൊട്ടേറിയൻ വിജേഷ് ജോസ് റോട്ടേറിയൽ രാജ ബാലൻ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി .