കാറ്റും മഴയുമായാലും സ്കൂളിലെത്തുന്ന കാര്യമാലോചിച്ച് ഇനി ടെൻഷനില്ല, പേരാമ്പ്ര പ്ലാന്റേഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിനി സ്കൂൾ ബസുണ്ട്


പേരാമ്പ്ര: പേരാമ്പ്ര പ്ലാന്റേഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുള്ള യാത്രയും അധ്യാപകരെ രക്ഷിതാക്കളെും ഏപ്പോഴും ഒരുപലെ അവട്ടിയരുന്ന പ്രശ്നമാണ്. കിഴക്കൻമലയോര മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളായതിനാൽ യാത്രപ്രശ്നം നേരിട്ടിരുന്നു. ഇതാണ് ഇവരുടെ ആധിക്ക് പിന്നിൽ. എന്നാൽ ഇനി അവർ യാത്രാ സൗകര്യമില്ലാതെ പ്രയാസപ്പെടില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ സ്കൂളിന് പുതിയ ബസ് വാങ്ങി നൽകി. ഇനി വിദ്യാർത്ഥികളുടെ യാത്ര എളുപ്പമാകും.

പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിനകത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. യാത്രാ സൗകര്യം വളരെ കുറവുള്ള പേരാമ്പ്ര പ്ലാൻ്റേഷൻ സ്കൂളിലേക്ക് കുട്ടികളുടെ വരവ് വളരെ ക്ലേശകരം നിറഞ്ഞതാണെന്ന് സ്കൂൾ രക്ഷാകർതൃ സമിതി പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് സ്വകാര്യ സഹകരണത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്താൻ തീരുമാനിച്ചത്.

ബസ്സിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഫ്ളാഗ്ഓഫ് ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ടി. സതീഷ്, സുരേഷ്, ദീപ, ഷിജിന എന്നിവർ സംസാരിച്ചു.

Summary: Perambra Plantation High School gets new school
The bus