‘ജനങ്ങളിൽ ഭീതിപടർത്തി പേപ്പട്ടികൾ വിലസുന്നു, സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നോക്കുകുത്തികളാവുന്നു’; ആരോപണവുമായി പേരാമ്പ്ര പഞ്ചായത്തം​ഗം


പേരാമ്പ്ര: പേപ്പട്ടി ശല്യം രൂക്ഷമാവുമ്പോൾ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നോക്കുകുത്തിയാവുന്നു എന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്തം​ഗം അർജുൻ കറ്റയാട്ട് അഭിപ്രായപെട്ടു. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നും അർജുൻ പറഞ്ഞു.

പേരാമ്പ്ര ഹൈസ്കൂൾ പരിസരത്ത് ചേർമലയിൽ വീട്ട്മുറ്റത്ത് നിന്ന വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായി. കുട്ടിയെ നായ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. പൈതോത്ത്, പാറപ്പുറം തുടങ്ങിയ മേഖലകളിൽ നിരവധി പേരെ അക്രമിക്കുകയും വളർത്തു മൃഗങ്ങൾക്ക് ഉൾപ്പെടെ ആക്രമത്തിനു ഇരയായതും ജനങ്ങൾക്ക് ഇടയിൽ ഭീതി പടർത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ജനങ്ങളുടെ സ്വര്യവിഹാരത്തിനു ഭീഷണിയായി പേപ്പട്ടികൾ വിലസുമ്പോൾ ജനങ്ങളുടെ ജീവനു സ്വത്തിനു സംരക്ഷണ നൽകേണ്ട സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും ഒഴിഞ്ഞു മാറുന്നത് അപഹാസ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

Summary: Perambra panchyat member allegation about stray dog attack