ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതീമാറ്റവും രോഗപ്രതിരോധവും; പേരാമ്പ്രയില്‍ ‘ജീവതാളം’ പഞ്ചായത്ത് തല ശില്പശാല


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തും താലൂക് ആശുപത്രിയും സംയുക്തമായി ‘ജീവതാളം’ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി വാര്‍ഡുതല സമിതികള്‍, ക്ലസ്റ്റര്‍ തല സമിതികള്‍ എന്നിവ രൂപീകരിക്കും. ശില്പശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വഹിച്ചു.

ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതികളിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിര്‍ണയവും നിയന്ത്രണവും ലക്ഷ്യമാക്കിക്കൊണ്ട് വിഭാവനം ചെയ്യുന്ന ഒരു സമഗ്ര സാമൂഹ്യ അധിഷ്ഠിത ജീവിത ശൈലി രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം. ആരോഗ്യകരമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ ജീവിത ശൈലി എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.കെ വിനോദ് വിഷയത്തില്‍ മുഖ്യാവതരണം നടത്തി. പേരാമ്പ്ര താലൂക് ആശുപത്രി ഡയറ്റിഷ്യന്‍ ആഷിമ മുസ്തഫ, കൂത്താളി കുടുംബരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനു എന്നിവര്‍ ക്ലാസ്സെടുത്തു.

ബ്ലോക്ക് പഞ്ചായത്തഗം കെ.കെ ലിസി, പഞ്ചായത്തഗങ്ങളായ മിനി പൊന്‍പറ, പ്രിയേഷ്, കെ.കെ പ്രേമന്‍, വിനോദ് തിരുവോത്ത്, പഞ്ചായത്ത് സെക്രെട്ടറി എല്‍.എന്‍ ഷിജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ ശരത് കുമാര്‍ സ്വാഗതവും വി.ഒ അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു

summary: perambra panchayath and taluk hospital jointly organized ‘jeevithathalam’ panchayath level workshop