പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ അന്തരിച്ചു. കൈതക്കലിലെ മണികൊമ്പില്‍ സെബാസ്റ്റ്യന്റെ (കുട്ടിയച്ചന്‍) മകന്‍ സന്തോഷ് ആണ് മരിച്ചത്. 47 വയസ്സാണ്.
സംസ്കാരം ഇന്ന് 2.30ന് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെ ശുശ്രൂഷയ്ക്കു ശേഷം പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ.
ഭാര്യ: ജിഷ നെല്ലിപ്പോയില്‍ അവണൂര്‍ കുടുംബാംഗം. മക്കള്‍: സ്റ്റെഫാനി, സോന.
സഹോദരങ്ങള്‍: സനീഷ് (അയര്‍ലന്‍ഡ്), സീമ ഷാജു കണക്കഞ്ചേരി ചെമ്പനോട, സോജി പാടിക്കുന്ന്.