വാഹനാപകടത്തിൽ പരിക്കേറ്റ് മാസങ്ങളോളമായി ചികിത്സയിൽ, ആറ് ശസ്ത്രക്രിയകൾക്ക് വിധേയനായി; തുടർ ചികിത്സക്കായി സുമനസുകളുടെ കാരുണ്യം തേടി പേരാമ്പ്ര സ്വദേശി ലെജിൻ
പേരാമ്പ്ര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പേരാമ്പ്ര കല്ലോട് സ്വദേശിയായ യുവാവ് ചികിത്സ സഹായം തേടുന്നു. കല്ലോട് വയങ്ങോട്ടുമ്മൽ ലെജിൻ എന്ന കുട്ടപ്പനാണ് സുമനസുകളുടെ കാരുണ്യം തേടുന്നത്.
മെയ് 26ന് രാത്രിയിൽ ബൈക്കിൽ പേരാമ്പ്ര ഹൈസ്‌കൂൾ റോഡിൽ സഞ്ചരിക്കവേ എതിർ ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആദ്യം പേരാമ്പ്ര താലൂക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അപകട നിലയിലായിരുന്ന ലെജിൻ നിലവിൽ ആറ് മേജർ ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ട്.
ഉയർന്ന പ്രമേഹം ഉള്ളതിനാൽ ലെജിന് 12000 രൂപ വിലയുള്ള ഇഞ്ചക്ഷൻ നിത്യം ചെയ്തുവരുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടത്തിയ ചികിത്സയിൽ ഇൻഷുറൻസിലെ തുക തീർന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
പലരും സഹായിച്ചിട്ടായിരുന്നു തുടർ ചികിത്സ നടത്തിയിരുന്നത്. ഇപ്പോൾ ഒരു ദിവസത്തെ ഇൻജെക്ഷൻ ഉൾപ്പെടുന്ന മരുന്ന് വാങ്ങിക്കാനോ ഭക്ഷണത്തിനോ പണമില്ലാത്ത അവസ്ഥയിലാണ് യുവാവ്. നമുക്ക് കൈകോർക്കാം ലെജിനിന്റെ ചികിത്സയ്ക്കായി.
ലെൻജിന്റെ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ താഴെ ചേർക്കുന്നു.
NAME: LAJIN V
G-pay : 6238457910