വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ



പേരാമ്പ്ര: വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പേരാമ്പ്ര സ്വദേശി പിടിയിൽ. എരവട്ടൂർ കൈപ്രത്തെ കാപ്പുമ്മൽ ദിലീപ്കുമാറി നെ(30)യാണ് പേരാമ്പ്ര സ്റ്റേഷൻ ഹൗസ് ഓഫീസർ എം സജീവ് കുമാർ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒന്നര വർഷം മുമ്പ് വിവാഹിതയായ യുവതി കഴിഞ്ഞ ഏപ്രിലിൽ സ്വന്തം വീട്ടിലെത്തിയപ്പോൾ ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. വിവരം പുറത്ത് പറഞ്ഞാൽ യുവതിയുടെ നഗ്ന ഫോട്ടോ ഭർത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഞായറാഴ്ച രാവിലെയാണ് യുവതി സ്റ്റേഷനിലെത്തി പരാതി നൽകിയത്. മണി ക്കുറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടി.