ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍; കേരളത്തിന്റെ അഭിമാനതാരമായ ചക്കിട്ടപ്പാറയുടെ സ്വന്തം നയനയ്ക്ക് അഭിനന്ദനവുമായി പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍


പേരാമ്പ്ര: ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണത്തിളക്കമേകിയ ചക്കിട്ടപ്പാറ സ്വദേശി നയനാ ജയിംസിന് അഭിനന്ദനമറിയിച്ച് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍. പേരാമ്പ്രയ്ക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച നയനയ്ക്ക് ഫെയ്‌സ്ബിക്കിലൂടെയാണ് എം.എല്‍.എ അഭിനന്ദനമറിയിച്ചത്.

അഹമ്മദാബാദില്‍ വെച്ച് നടന്ന 36ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന വനിതകളുടെ ലോങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്.

6.33 മീറ്റര്‍ താണ്ടിയാണ് നയനയുടെ മുന്നേറ്റം. 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് നയന.

summary: perambra MLA TP Ramakrishnan congratulated Chakkittapara resident Nayana for winning the National Games gold medal