നാളികേരത്തെ ചേർത്ത് പിടിച്ച് ഫ്രാൻസിസ്; മികച്ച നാളികേര കര്‍ഷകനുള്ള ദേശീയ അവാര്‍ഡ്‌ മരുതോങ്കര സ്വദേശിക്ക്


പേരാമ്പ്ര: നാളികേര കൃഷിയിലെ മികച്ച പ്രകടനത്തിന് ദേശീയാ​ഗീകാരത്തിന് അർഹനായി മരുകോങ്കര സ്വദേശി. നാളികേര വികസന ബോര്‍ഡിന്‍റെ മികച്ച നാളികേര കര്‍ഷകനുള്ള ദേശീയ പുരസ്കാരമാണ് മരുതോങ്കര സ്വദേശിയായ കൈതക്കുളത്ത് ഫ്രാന്‍സിസിനെ തേടിയെത്തിയത്. കൊച്ചിയില്‍ വച്ച് ലോക നാളികേര ദിനത്തില്‍ നടന്ന ചടങ്ങില്‍ കെ ബാബു എം എല്‍ എയില്‍ നിന്ന് ഫ്രാന്‍സിസ് പുരസ്‌കാരം ഏറ്റുവാങ്ങി.

കുറ്റ്യാടി തെങ്ങിന്‍ തൈകളുടെ ഉത്പാദനത്തിനുള്ള മികച്ച നഴ്സറിയോടൊപ്പം, വിവിധ സംയോജിത കൃഷികളും ചെയ്യുന്നതിലെ മികവാണ് ഫ്രാന്‍സിസിനെ ഈ പുരസ്കരത്തിനര്‍ഹാനാക്കിയത്. കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രമാണ് ഫ്രാൻസിസിനെ ദേശീയ പുരസ്ക്കാരത്തിന് വേണ്ടി ശുപാര്‍ശ ചെയ്തത്. കേരള സര്‍ക്കാരിന്റെ കേര കേസരി അവാര്‍ഡ്‌, ഡിഎഎസ്ഡി യുടെ മികച്ച സുഗന്ധവിള കര്‍ഷകന്‍ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും ഫ്രാൻസിസ് കരസ്ഥമാക്കിയിട്ടുണ്ട്.

Summary: Perambra maruthonkara native won National award for best coconut farmer