അഭിമാനം ഈ നേട്ടം; കാര്‍ഷിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി പേരാമ്പ്ര കൃഷിഭവനിലെ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്


പേരാമ്പ്ര: കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് കാര്‍ഷിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി പേരാമ്പ്ര കൃഷിഭവനിലെ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് അഹല്‍ജിത്ത്. പരമ്പരാഗത നെല്‍ വിത്തുകളെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഡോക്ടറേറ്റ് നേടിയത്. പേരാമ്പ്ര കൃഷിഭവനിലെ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റാണ്.

കായണ്ണ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എ.എം രാമചന്ദ്രന്‍ മാസ്റ്ററുടേയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ടീച്ചറുടേയും മകനാണ്. തിരുവനന്തപുരം കാര്‍ഷിക കോളജില്‍ പി.എച്ച്.ഡി. ചെയ്യുന്ന ആര്യയാണ് ഭാര്യ.