തുടര്‍ച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് ഇടം നേടി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍ നാടന്‍ പാട്ട് ടീം; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം
പേരാമ്പ്ര: വടകരയില്‍ നടന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ന്ററി സ്‌കൂള്‍ നാടന്‍പാട്ട് മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ട് മത്സരത്തിലാണ് വിദ്യാര്‍ത്ഥികള്‍ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.
ആദിപ്രിയ ശൈലേഷ് നയിച്ച ടീമില്‍ ആര്യ നന്ദ, തേജലക്ഷ്മി, അഹല്യ, അമൃത, അഭിരാമി, നിനയ എന്നിവരാണ് പങ്കെടുത്തത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം തവണയാണ് സംസ്ഥാന കലോത്സവത്തിലേക്ക് നാടന്‍പാട്ട് മത്സരത്തില്‍ പേരാമ്പ്ര യോഗ്യത നേടുന്നത്.
മജീഷ് കാരയാടിന്റെ ശിക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ നാടന്‍ പാട്ട് അവതരിപ്പിച്ചത്. വേട്ടപ്പാട്ട് രൂപമാണ് നാടന്‍പാട്ടില്‍ കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചത്. കേരള കര്‍ണാടക അതിര്‍ത്തിയിലെ ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ട്രൈബല്‍ മ്യൂസിക് ആണ് നാടന്‍ പാട്ടിന്റെ ആധാരം.