പ്രതീകാത്മക ലഹരി വസ്തു കത്തിച്ചുകൊണ്ട് ലഹരിക്കെതിരെ പോരാട്ടത്തിന് തുടക്കം; പ്രതിരോധ ചങ്ങല തീര്‍ത്ത് പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


പേരാമ്പ്ര: കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിക്കെതിരെ പ്രതിരോധ ചങ്ങല തീര്‍ത്തു. സ്‌കൂള്‍ അങ്കണത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജെ.ആര്‍.സി തുടങ്ങിയവയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്നാണ് പ്രതിരോധ ചങ്ങല ഒരുക്കിയത്.

പ്രധാന അധ്യാപകന്‍ സുനില്‍ മാസ്റ്റര്‍ പ്രതീകാത്മകമായി നിര്‍മ്മിച്ച ലഹരിയുടെ കവര്‍ കത്തിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലഹരി വിരുദ്ധ സേന കണ്‍വീനര്‍ പ്രീത ടീച്ചര്‍ മറ്റ് അധ്യാപകര്‍, സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചൊല്ലി.

summary: perambra higher secondary school completes prevention chain against intoxication