‘ശ്വാസമടക്കിപ്പിടിച്ച് മുന്നോട്ട്, കബഡി..കബഡി…’; സബ്ജില്ല കബഡി മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യവുമായി പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍


പേരാമ്പ്ര: സബ്ജില്ലാ കബഡി മത്സരത്തില്‍ മികച്ച വിജയവുമായി പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍. പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന മത്സരത്തിലാണ് സ്‌കൂള്‍ സമ്പൂര്‍ണ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.

അണ്ടര്‍ 14,17,19 പുരുഷ വനിതാ വിഭാഗങ്ങളില്‍ ജില്ലയിലേക്ക് യോഗ്യത നേടിയത് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്.

അണ്ടര്‍ 19 പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനം എന്‍.എന്‍. കക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളും. അണ്ടര്‍ 19, 17 വനിതാ വിഭാഗത്തില്‍ നടുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളും രണ്ടാം സ്ഥാനം കരസ്ഥമാക്കി.