മഴപ്പാട്ടും കവിതകളുമായി അവർ നടന്നുകയറി; വേറിട്ട അനുഭവവുമായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളുടെ ചേർമലയിലേക്കുള്ള മഴനടത്തം


പേരാമ്പ്ര: പ്രകൃതിയെ അറിയാനായായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂൾ യു.പി വിഭാ​ഗം ചേർമലയിലേക്ക് മഴ നടത്തം സംഘടിപ്പിച്ചു. മഴയാസ്വദിച്ചുകൊണ്ടുള്ള യാത്ര കുട്ടികൾക്ക് കൗതുകമായി. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ മേർമലയിലെ ഗുഹയും ഉൾകൊള്ളുന്ന നരിനാറ പ്രദേശത്ത്‌ മഴ യാത്രകൂടിച്ചേരൽ നടന്നു . മഴപ്പാട്ടും മഴ കവിതകളുമായി വിദ്യാർത്ഥികളും അധ്യാപകരും ആസ്വദിച്ചാണ് മഴ നടത്തത്തിലേർപ്പെട്ടത്.


യാത്ര സ്‌കൂൾ ഹെഡ്മാസ്റ്റർ സുനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. യു.പി വിഭാഗം ഇൻ ചാർജ് പി.സ്മിത അധ്യക്ഷ്യത വഹിച്ചു. കെ.സോന, എം.മോഹനൻ, എസ്.എൻ.പ്രസാദ്, കെ.ബിന്ദു, കെ.പി.റജീന, അഞ്ജലി എന്നിവർ പങ്കെടുത്തു. സി.എം.സജു സ്വാഗതവും അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.

Summary: Perambra high school up section conduted rain walk to chormala