മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്ന ഇടങ്ങള്‍ ഇനി പൂന്തോട്ടങ്ങള്‍; വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍ വിളബരജാഥ നടത്തി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്


പേരാമ്പ്ര: സംസ്ഥാന ഗവണ്‍മെന്റിന്റെ വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വിളബരജാഥ സംഘടിപ്പിച്ചു. പൊതു സ്ഥലങ്ങളില്‍ സ്ഥിരമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അത്തരം സ്ഥലങ്ങള്‍ ശുചീകരിച്ച് പൂന്തോട്ടങ്ങളായോ പാര്‍ക്കുകളായോ പരിവര്‍ത്തനം ചെയ്യുന്നതാണ് പദ്ധതി.

പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

പേരാമ്പ്ര പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, വൈസ് പ്രസിഡന്റ് കെ.എം.റീന, സെക്രട്ടറി ഷിജു, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് ജീവനക്കാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.