മുഹമ്മദ് ഇവാന് സാന്ത്വനവും സഹായവുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ എസ്.എം.എ രോഗബാധിതനായ മുഹമ്മദ് ഇവാന്റെ ചികില്‍ത്സയ്ക്കായി പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ നാലാം വാര്‍ഡിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക കൈമാറി.
വാര്‍ഡില്‍ നിന്നും പിരിച്ചെടുത്ത ഒരു ലക്ഷത്തി അന്‍പത്തി ആറായിരത്തി ഇരുനൂറ് രൂപ കല്ലോട് ഭാവന തിയറ്റേഴ്‌സില്‍ നടന്ന ചടങ്ങില്‍ നാലാം വാര്‍ഡ് മെമ്പര്‍ കെ. എന്‍ ശാരദ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങരിക്ക് കൈമാറി.
കണ്‍വീനര്‍ കിഴക്കയില്‍ പ്രകാശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചികിത്സാ കമ്മിറ്റി ഖജാന്‍ജി പി. കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷനായി. എസ് പ്രദീപ്, പ്രസൂണ്‍ കല്ലോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുകുമാര്‍ ശ്രീകല നന്ദി പറഞ്ഞു.
ഈ മാസം മൂന്നിന് കല്ലോട് ഭാവന തിയേറ്റേഴ്സില്‍ വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ജൂലൈ 9ന് മുഴുവന്‍ വീടുകള്‍ കയറി ഒരു ലക്ഷത്തില്‍ കുറയാത്ത തുക സ്വരൂപിക്കുവാനും തീരുമാനിച്ചായിരുന്നു തുടക്കമിട്ടത്. മുഹമ്മദ് ഇവാന്‍ ചികിത്സയിലേക്ക് പലരീതിയില്‍ സഹകരിച്ച വാര്‍ഡിലെ ജനങ്ങള്‍ ഇത്തരമൊരു രീതിയോട് വീണ്ടും സഹകരിച്ചതിന്റെ ഫലമാണ് പ്രതീക്ഷിച്ചതിലും വലിയൊരു തുക സമാഹരിക്കുവാനായത് എന്ന് കെ എന്‍ ശാരദ പറഞ്ഞു. മറ്റ് വാര്‍ഡുകളും ഇത് മാതൃകയാക്കി മുഹമ്മദ് ഇവാന്‍ എന്ന കുഞ്ഞിന്റെ ചികിത്സ വേഗത്തിലാക്കുവാന്‍ സഹകരിക്കണമെന്നും പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അഭ്യര്‍ത്ഥിച്ചു.
summery: perambra grama panchayath fourth ward handed over the fund collected for ivans treatment