ബര്‍ഗര്‍ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ; പേരാമ്പ്രയിലെ സിറ്റി ബെര്‍ഗര്‍ കോഫീ ആന്‍ഡ് കൂള്‍ബാറിന്റെ മൂന്ന് കടകള്‍ അടപ്പിച്ചു
പേരാമ്പ്ര: നഗരത്തിലെ കൂള്‍ബാറില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ. സിറ്റി ബെര്‍ഗര്‍ കോഫീ ആന്‍ഡ് കൂള്‍ബാറില്‍ നിന്ന് ചിക്കന്‍ ബെര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.
കടയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചതോടെ 8 പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും 12 പേരെ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സിറ്റി ബെര്‍ഗര്‍ കോഫീ ആന്‍ഡ് കൂള്‍ബാറും സഹോദര സ്ഥാപനങ്ങളായ നഗരത്തിലെ മറ്റ് രണ്ട് കൂള്‍ബാറുകള്‍ കൂടി ഇന്ന് അടപ്പിച്ചതായി പേരാമ്പ്ര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ ശരത്ത് കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോക്മിനോട് പറഞ്ഞു. ഈ മൂന്ന് കടകളിലേക്കും ഒരു യൂണിറ്റില്‍ നിന്നായിരുന്നു ഭക്ഷണം എത്തിച്ചിരുന്നത്.
പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ് എ.റ്റിയും പങ്കെടുത്തു.