’50 ലക്ഷം രൂപയുടെ പ്രവർത്തിപോലും നടന്നിട്ടില്ല, ഡ്രൈനേജ് നിർമ്മിച്ചത് ടാങ്ക് ഇല്ലാതെ’; പേരാമ്പ്ര മത്സ്യ മാർക്കറ്റ് കച്ചവടയോഗ്യമാക്കണമെന്ന് എസ്.ടി.യു


പേരാമ്പ്ര: പേരാമ്പ്ര മത്സ്യ മാർക്കറ്റ് കച്ചവടയോഗ്യമാക്കണമെന്ന് സ്വതന്ത്ര മത്സ്യ വിതരണ തൊഴിലാളി യൂണിയൻ പേരാമ്പ്ര യൂണിറ്റ്. ലക്ഷങ്ങൾ മുടക്കി ആധുനിക രീതിയിൽ എന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മത്സ്യ മാർക്കറ്റിൽ മത്സ്യം വാങ്ങാൻ വരുന്നവരും, കച്ചവടക്കാരും അസൗകര്യങ്ങളെ കൊണ്ട് വീർപ്പുമുട്ടുന്ന സാഹചര്യത്തിൽ മത്സ്യ മാർക്കറ്റ് കച്ചവടയോഗ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് സ്വതന്ത്ര മത്സ്യ വിതരണ തൊഴിലാളി യൂണിയൻ (എസ്.ടി.യു) പേരാമ്പ്ര യൂണിറ്റ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.

85 ലക്ഷം രൂപ ചിലവഴിച്ചു എന്ന് പറയുന്നുണ്ടെങ്കിലും 50ലക്ഷം രൂപയുടെ പ്രവർത്തിപോലും ഇവിടെ നടന്നിട്ടില്ല, ടൈൽസ് ഇളകി മലിനജലം ശരീരത്തിൽ തെറിക്കുകയും, മലിനജലം ഒഴുകി പോകാൻ പറ്റാത്ത രീതിയും, ടാങ്കും ഇല്ലാതെയാണ് ഡ്രൈനേജ് നിർമ്മിച്ചിട്ടുള്ളത്. വെള്ളമോ, വെളിച്ച സംവിധാനമോ ഇല്ലാത്ത അവസ്ഥയാണ് മത്സ്യ മാർക്കറ്റിന്റേതെന്ന് യോ​ഗത്തിൽ ആരോപണമുയർന്നു. ഇത് സംബന്ധമായി വകുപ്പ് മേധാവികൾക്കും, ഗ്രാമപഞ്ചായത്ത് അധികാരികൾക്കും പരാതി നൽകിയിട്ട് ഒരു മാസം കഴിഞ്ഞിട്ട് പോലും ഇതിന് പരിഹാരവും ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത പക്ഷം നിയമപരമായ നടപടികളും, ശക്തമായ പ്രക്ഷോഭ പരിപാടികളും ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി എ അസീസ്‌ ഉദ്ഘാടനം ചെയ്തു. എം.കെ.സി കുട്ടിയാലി അധ്യക്ഷത വഹിച്ചു. കെ.ടി കുഞ്ഞമ്മദ്, കോറോത്ത് റഷീദ്, സി.സിഅമ്മദ്,മൂശാരികണ്ടി ഇബ്രാഹിം, കെ.സി എം മജീദ്, പി.വി നജീർ, എം.കെ അസീസ്, പി.ടി ഷൈറസ്, എ.കെ അസീസ്, ഷാജി കൂത്താളി തുടങ്ങിയവർ സംസാരിച്ചു. വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എംകെസി കുട്ടിയാലി സാഹിബിന് ജില്ലാ സെക്രട്ടറി സി.പി എ അസീസ് ഉപഹാരം സമർപ്പിച്ചു.

ഫോട്ടോ : മത്സ്യവിവരണതൊഴിലാളി യൂണിയൻ എസ്. ടി. യു യൂണിറ്റ് ജനറൽ ബോഡിയും, ഉപഹാര സമർപ്പണവും ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിർവഹിക്കുന്നു.

STU wants to make Perampra fish market is