അബദ്ധത്തിൽ കിണറിൽ വീണു, മകനും അയൽക്കാരും ചേർന്ന് കസേരയിൽ താങ്ങി നിർത്തി; വയോധികയെ രക്ഷിച്ച് പേരാമ്പ്ര അ​ഗ്നിരക്ഷാ സേന


കോട്ടൂർ: കിണറ്റിൽ വീണ വൃദ്ധയെ രക്ഷപ്പെടുത്തി പേരാമ്പ്ര അ​ഗ്നി രക്ഷാസേന. 90 വയസ്സുള്ള കുനിയിൽ പെണ്ണുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

അബദ്ധവശാൽ പെണ്ണുട്ടി വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് മകൻ ശങ്കരനും അയൽവാസികളായ രാധാകൃഷ്ണൻ, വിജയൻ, ഗിരീഷ്, എന്നിവർ കിണറ്റിൽ ഇറങ്ങി കസേരയിൽ താങ്ങി നിർത്തുകായിരുന്നു. വിവിരമറിഞ്ഞെത്തിയ അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ സുരക്ഷിതമായി പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചു.

സ്റ്റേഷൻ ഓഫീസർ സി.പി ഗിരീഷിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വിനോദന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. വി.കെ സിധീഷ്, കെ അജേഷ്, പി.ആർ സോജു, പി.കെ സിജീഷ്, ടി.ബബീഷ്, വി.വിനീത്, ആർ.ജിനേഷ്, പി.എം വിജേഷ്, എം.എം രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Summary: perambra Fireforce rescued old woman from well