‘അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങളും പാചകവാതകത്തിന്‍റെ സുരക്ഷിത ഉപയോഗകവും’; സുഭിക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി പേരാമ്പ്ര ഫയർഫോഴ്സ്


പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സുഭിക്ഷാ എരവട്ടൂര്‍ യൂണിറ്റിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങളിലും, ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉപയോഗ രീതികളെകുറിച്ചും പാചകവാതകത്തിന്‍റെ സുരക്ഷിത ഉപയോഗക രീതികളെകുറിച്ചും അ​ഗ്നിരക്ഷാ നിയലത്തിലെ ജീവനക്കാർ പ്രായോഗിക പരിശീലനം നല്‍കി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, ഫയര്‍ആൻഡ്റെസ്ക്യൂ ഓഫീസ്സര്‍ പി.വി മനോജ് എന്നിവര്‍ ക്ലാസ് നയിച്ചു. സുഭിക്ഷാ ഡയരക്ടര്‍മാരായ ഷൈനി കെ, മൈമുന ബഷീര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ നടന്ന പരിപാടിയില്‍ മുപ്പതോളം ജീവനക്കാര്‍ പങ്കെടുത്തു.

Summary: ‘Fire Prevention Practices and Safe Use of Cooking Gas’; Perambra Fire Force imparted training to Subhiksha staff