മേയുന്നതിനിടയില്‍ ചതുപ്പില്‍ കാല്‍കുഴഞ്ഞ് കുടുങ്ങി പശു; രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന
കായണ്ണ: മേയുന്നതിനിടയില്‍ ചതുപ്പില്‍ കുടുങ്ങിയ പശുവിനെ പേരാമ്പ്ര അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കായണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പരവഞ്ചാലില്‍ത്താഴവയലിലാണ് സംഭവം.
മേയുന്നതിനിടയില്‍ പശുവിന്റെ കാല്‍കുഴഞ്ഞ് ചതുപ്പില്‍ കുടുങ്ങുകയായിരുന്നു. മൈലപ്പിലാക്കൂല്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെ പശുവാണ് കുടുങ്ങിയത്.
പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി. പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.എന്‍. രതീഷ്, പി.ആര്‍. സത്യനാഥ്, എം.ജി. അശ്വിന്‍ ഗോവിന്ദ്, ടി. വിജീഷ്, ഇ.എം. പ്രശാന്ത് എിവര്‍ ചേര്‍ന്നാണ് നാട്ടുകാരുടെ സഹകരണത്തോടെ പാടത്തുനിന്നും പശുവിനെ കരയിലെത്തിച്ചത്.
വേനല്‍ചൂട് കനക്കുന്ന സാഹചര്യത്തില്‍ പശുക്കളെ മേയാന്‍ വിടുബോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അഗ്‌നിരക്ഷാസേന അറിയിച്ചു.