പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് (21-2-2023) വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

പേരാമ്പ്ര പൈതോത്ത് റോഡില്‍ മൊയോത്ത്ചാല്‍, മാമ്പറക്കുന്ന്, പള്ളിത്താഴ, പള്ളിയാറക്കണ്ടി, പനക്കാട്, വെള്ളപ്പാറക്കല്‍, കുഞ്ഞോത്ത്പാറ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് വൈദ്യുതി മുടക്കം.