എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സ ഇനി പുതിയ കമ്മിറ്റി ഭാരവാഹിത്വത്തിലേക്ക്; ടി.കെ കുഞ്ഞമ്മത് ഫൈസി പ്രസിഡന്റ്, എ.കെ അബ്ദുല്ലത്തീഫ് സെക്രട്ടറി


പേരാമ്പ്ര: പേരാമ്പ്ര എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. എടവരാട് എം.ഐ.എസ് മദ്രസ്സയില്‍ ചേര്‍ന്ന ജനറല്‍ബോഡിയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

പ്രസിഡന്റായി ടി.കെ കുഞ്ഞമ്മത് ഫൈസിയെയും വൈ. പ്രസിഡന്റുമാരായി കക്കോത്ത് മൂസ്സ, പി.സൂപ്പി മൗലവി, മാവിലി മുഹമ്മദിനെയും തിരഞ്ഞെടുത്തു.

എ.കെ. അബ്ദുല്ലത്തീഫ്: സെക്രട്ടറി, കീഴന നൗഷാദ്, പി.ഫിറോസ്, ആലിയോട്ട് മജീദ് എന്നിവര്‍ ജോ. സിക്രട്ടറിമാരായും നിയമിതരായി.

ഖജാഞ്ചി മേപ്പള്ളി അബ്ദുല്ല, പി മൂസ്സ മാസ്റ്റര്‍, എം.എന്‍.അഹമദ്, കെ.എം റഫീഖ് റഹ് മാനി, കെ.എം. അര്‍ഷാദ്, സി.പി മൊയ്തു, എന്‍.സുബൈര്‍ തുടങ്ങിയവരെ മെമ്പര്‍മാരായും നിയമിച്ചു.

ചടങ്ങ് മുഹ്‌യിദ്ദീന്‍ ലത്വീഫി ഉദ്‌ലാടനം ചെയ്തു. പി.മൂസ്സ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജബലുന്നൂര്‍ കോളേജ് ട്രഷറര്‍ സി.കെ. ഇബ്രാഹീം മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആലിയോട്ട് ഹമീദ് സ്വാഗതം പറഞ്ഞു.