മെഗാ കരിയര്‍ കൗണ്‍സില്‍ പ്രോഗ്രാമുമായി പേരാമ്പ്ര സിഡിസിയും, എച്ച്‌സിഎല്‍ ടെക്ബിയും; നിങ്ങള്‍ക്കും അപേക്ഷിക്കാം


പേരാമ്പ്ര: പേരാമ്പ്ര സിഡിസിയും, എച്ച്‌സിഎല്‍ ടെക്ബിയും സംയുക്തമായി മെഗാ കരിയര്‍ കൗണ്‍സില്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. സിഡിസി പോരാമ്പ്രയില്‍ ഏപ്രില്‍ നാലിന് 10 മണിക്കാണ് പ്രോഗ്രാം.

അപേക്ഷകര്‍ 2023-22 വര്‍ഷങ്ങളിലെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ താമസക്കാരായിരിക്കണം. നിങ്ങള്‍ക്ക് ജോലി ലഭിക്കാന്‍ പരമ്പരാഗത ബിരുദാനന്തര ബിരുദം വേണമെന്ന പൊതുധാരണയ്ക്ക് വിരുദ്ധമായി, പന്ത്രണ്ടാം ക്ലാസിന് ശേഷം മുഴുവന്‍ സമയ ജോലികള്‍ തേടുന്ന വ്യക്തികള്‍ക്കുള്ള ഒരു എക്‌സ്‌ക്ലൂസീവ് ജോബ് പ്രോഗ്രാമാണ് എച്ച്‌സിഎല്‍ ടെക്ബിയുടെ ഏര്‍ലി കരിയര്‍ പ്രോഗ്രാം.

ഉദ്യോഗാര്‍ത്ഥികള്‍ എന്‍ട്രി ലെവല്‍ ഐടി സേവനങ്ങള്‍ക്കും അസോസിയേറ്റ് ജോബ് റോളുകള്‍ക്കുമായി 12 മാസത്തെ പരിശീലനത്തിന് വിധേയരാകുന്നു. കൂടാതെ വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള വിദ്യാഭ്യാസത്തിലും വ്യക്തിത്വ രൂപീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹൈബ്രിഡ് പരിശീലന പരിപാടിയാണിത്.

പരിശിലനം വിജയകരമായി പൂര്‍ത്തിയാക്കി ജോലി ചെയ്യുമ്പോള്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിറ്റ്‌സ്, പിലാനി ഐഐഎം നാഗ്പൂര്‍, അമിറ്റി യൂണിവേഴ്‌സിറ്റി ഓണ്‍ലൈന്‍, കെഎല്‍ യൂണിവേഴ്‌സിറ്റി അല്ലെങ്കില്‍ ശാസ്ത്ര യൂണിവേഴ്‌സിറ്റി എന്നിവയില്‍ ഉന്നത വിദ്യാഭ്യാസം നേടാനുള്ള ഓപ്ഷനുമുണ്ട്. ടെക്ബി ഉദ്യോഗാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് സമയത്ത് 10,000 രൂപ സ്‌റ്റൈപ്പന്‍ഡ് നേടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2615500 നമ്പറില് ബന്ധപ്പെടുക.