പേരാമ്പ്ര ബൈപ്പാസ് ഏതൊക്കെ തരത്തില്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാവുന്നു; ഒന്ന് നോക്കാം
*പേരാമ്പ്ര ബൈപാസ് തുറക്കുന്നതോടെ കുറ്റ്യാടി- കോഴിക്കോട് പാതയില്‍
യാത്ര സുഗമമാകും.
*തിരക്കേറിയ പേരാമ്പ്ര ടൗണില്‍ പ്രവേശിക്കാതെ ചരക്കുവാഹനങ്ങളടക്കം കടന്നുപോകുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാകും.
*നാദാപുരം, കുറ്റ്യാടി ഭാഗങ്ങളില്‍ നിന്നും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും വരുന്ന ആംബുലന്‍സുകള്‍ക്ക് പേരാമ്പ്ര ടൗണില്‍ കടക്കാതെ പോകാന്‍ കഴിയും.
*പേരാമ്പ്ര ഭാഗത്തുനിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്കും സുഗമയാത്ര
*മലയോര മേഖലകളായ ചക്കിട്ടപാറ, കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ കുറ്റ്യാടി ഭാഗത്തേ
ക്ക് പോകാന്‍ കഴിയും.
*ബൈപാസിന്റെ ഇരുഭാഗങ്ങളിലും പുതിയ വ്യാപാര വാണിജ്യകേന്ദ്രങ്ങള്‍ വരുമ്പോള്‍ പേരാമ്പ്രയുടെ മുഖച്ഛായ മാറും.
*ബൈപാസിനോട് ചേര്‍ന്ന് ഭാവിയില്‍ സാറ്റലൈറ്റ് കമേഴ്‌സ്യല്‍ സിറ്റികള്‍ രൂപപ്പെടും.