പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു; രണ്ടിടത്ത് പാതയ്ക്ക് വീതികൂട്ടാന്‍ കിഫ്ബിക്ക് പദ്ധതിനിര്‍ദ്ദേശം നല്‍കിയതായി ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ


പേരാമ്പ്ര; പേരാമ്പ്ര ബൈപ്പാസുമായി ബന്ധപ്പെട്ട് ചില ഭഗങ്ങളില്‍ റോഡിന് വീതികൂട്ടാന്‍ കിഫ്ബിക്ക് പദ്ധതിനിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ ടി.പി രാമകൃഷ്ണന്‍. ബൈപ്പാസ് സംസ്ഥാനപാതയുമായി ചേരുന്ന ഭാഗങ്ങളില്‍ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വീതികൂട്ടി സംവിധാനമൊരുക്കാനാണ് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

റോഡ് സംസ്ഥാന പാതയുമായി ചേരുന്ന ഭാഗങ്ങളില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഈ ഭാഗത്തായി അപകടത്തില്‍ ഒരാള്‍ മരിക്കാനിടയായ സാഹചര്യവും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംഎല്‍എ ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

പേരാമ്പ്ര എല്‍.ഐ.സി ഓഫീസിനോടു ചേര്‍ന്നുള്ള ഭാഗത്തും കക്കാട് ഭാഗത്തും വീതി കൂട്ടാനാണ് നിര്‍ദ്ദേശമെന്നും എംഎല്‍എ അറിയിച്ചു.