വയോജനങ്ങള്‍ക്ക് ആശ്വാസമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്; നാളെ പരിശോധന ചങ്ങരോത്ത് പഞ്ചായത്തിലെ കൂടലോട്ട് മദ്രസാ പരിസരത്ത്


പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് നാളെ ചങ്ങരോത്ത് പഞ്ചായത്തില്‍. ചങ്ങരോത്ത് പഞ്ചായത്തിലെ കൂടലോട്ട് മദ്രസപരിസരത്താണ് രോഗികളെ പരിശോധിക്കുന്നത്.

രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിശോധന ഉണ്ടായിരിക്കുക. 60 വയസ്സ് കഴിഞ്ഞ കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്കാണ് പരിശോധനാ സൗകര്യം. ആദ്യ പരിശോധയ്ക്ക് എത്തുന്നവര്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടു പോവേണ്ടതാണ്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രയും ചേര്‍ന്നാണ് മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നടപ്പിലാക്കുന്നത്.