‘ഹരിതസമൃദ്ധി വിഭവസമൃദ്ധി’; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിഷരഹിത പച്ചക്കറിയൊരുക്കുന്ന പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്


പേരാമ്പ്ര: വിദ്യാര്‍ത്ഥികള്‍ക്ക് നല്ലഭക്ഷണം വിളമ്പാന്‍ വിഷരഹിത പച്ചക്കറികള്‍ സ്‌കൂളുകളില്‍ കൃഷിചെയ്യുന്ന പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. ‘ഹരിതസമൃദ്ധി, വിഭവസമൃദ്ധി’ എന്നപേരിലാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഒരുക്കുന്നത്. ബ്ലോക്കുപഞ്ചായത്ത് പരിധിയിലെ ഏഴുപഞ്ചായത്തുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാമാണ് പച്ചക്കറി തോട്ടങ്ങളൊരുക്കുന്നത്.

കൃഷി വകുപ്പിന്റെയും സഹകരണ ബാങ്കുകളുടേയും സഹകരണത്തോടെയാണിത്. പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം രാമല്ലൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വഹിച്ചു. നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാ ശങ്കര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ബിന്ദു, കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍, എന്‍.എം.ഒ. സൂര്യ, കെ. ബഷീര്‍, സി. ഗംഗാധരന്‍, യു.കെ. ശശി, കനി ക്ലബ്ബ് കണ്‍വീനര്‍ സയീദ്, പ്രധാനാധ്യാപിക എം.കെ. സിന്ധു, പി.ടി.എ. പ്രസിഡന്റ് സ്വപ്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

അര ഏക്കര്‍ സ്ഥലത്താണ് സ്‌കൂളില്‍ പച്ചക്കറിക്കൃഷി നടത്തുന്നത്. ജൈവകര്‍ഷകന്‍ യു.കെ ദാമോദരന്‍ നായരെ ആദരിച്ചു.

summary: perambra block panchayath cultivation has been set up in schools to provide non-toxic vegetables to students