അരങ്ങുണരാന്‍ ദിവസങ്ങള്‍ മാത്രം; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 15 മുതൽ
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 15 മുതൽ 23 വരെ നടക്കും. 15-ന് വോളിബോൾ മത്സരം ചെറുവണ്ണൂർ പഞ്ചായത്തിലെ കുട്ടോത്ത് നടക്കും. 15 മുതൽ 22 വരെ വിവിധ മത്സരങ്ങൾ നടക്കും. 23-ന് രാവിലെ 9.30 മുതൽ പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിലാണ് കലാമത്സരങ്ങൾ.
പഞ്ചായത്തുകളിൽനിന്നുള്ള മത്സരാർഥികളുടെ രജിസ്‌ട്രേഷൻ ഡിസംബർ 14-നകം പൂർത്തീകരിക്കണം. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. കാദർ ജനറൽ കൺവീനറും സ്ഥിരംസമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര ചെയർമാനും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ധന്യ ഖജാൻജിയുമായി സംഘാടകസമിതി രൂപവത്കരിച്ചു.
Description: Perambra Block Panchayat Kerala Festival from 15